ദേശപോഷിണി സാഹിത്യ സമിതി


Leave a comment

വര്‍ത്തമാന കാലഘട്ടത്തിലെ സാംസ്‌കാരിക കൂട്ടായ്‌മകള്‍

സാഹിത്യ സമിതി പ്രതിമാസ പരിപാടി-Sept-2012

30-09-12:- വായനക്കാരുടെ കൂട്ടായ്‌മയും, ചര്‍ച്ചയും
വിഷയം:- വര്‍ത്തമാന കാലഘട്ടത്തിലെ സാസ്‌കാരിക കൂട്ടായ്‌മയും
അവതരണം:- പുനൂര്‍ കരുണാകരന്‍


വര്‍ത്തമാനകാലഘട്ടത്തില്‍ കൃത്യമായ രീതിയില്‍ ആശയസംവാദങ്ങളോ , വിമര്‍ശനാത്മകമായ ചര്‍ച്ചകളോ, ഉള്ളുതുറന്ന അഭിപ്രായപ്രകടനങ്ങളോ നടക്കുന്നില്ല .നടക്കുന്ന ചര്‍ച്ചകളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്ന്‌ ധാരണ പരത്തുന്ന സാംസ്‌കാരിക കൂട്ടായ്‌മകളും ,എന്തല്ലാമോ നിക്ഷിപ്‌തതാല്‌പരങ്ങള്‍ സംരക്ഷിക്കുവാനും പരസ്‌പരം പഴിചാരുവാനുമായി നിലകൊള്ളുന്നു എന്നത്‌ വളരെ ദുഃഖകരമായ ഒരു സത്യമാണ്‌.പുതിയസാങ്കേതിക വിദ്യകള്‍ വന്നതോടുകൂടി ബ്ലോഗുകളിലൂടെയും മറ്റും ആശയപ്രകടനങ്ങളും , അഭിപ്രായങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതിലുള്ള വലിയൊരു ന്യൂനത അവ വ്യക്തികളും യന്ത്രങ്ങളും തമ്മിലുള്ള സംവാദമായി മാറുന്നു എന്നതാണ്‌. ആളുകള്‍ പരസ്‌പരം മുഖത്തോട്‌ മുഖം നോക്കിയിരുന്ന്‌ (വളരെ പ്രസിദ്ധവും ഇന്ന്‌ ഗ്രൃഹാതുരത്വത്തോടെ പഴയകാല സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നതുമായ , കോലായ കൂട്ടായ്‌മകള്‍ പോലെ ) സംവദിക്കുന്ന രീതി നഷ്ടപ്പെടുകയും , മനുഷ്യന്‍ മനുഷ്യനോടു സംവദിക്കുന്നതിലൂടെ നേടുന്ന അറിവോ
,അനുഭൂതിയോ ലഭ്യമാകുന്നില്ലഎന്നതും പ്രസക്തമാണ്‌. കൂട്ടായ്‌മയില്‍ പങ്കെടുത്ത അംഗങ്ങളെല്ലാവരും തന്നെ വളരെ സജീവമായി ചര്‍ച്ചയില്‍ പങ്കെടുത്ത്‌ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.


Leave a comment

അവാര്‍ഡ്‌ ജേതാക്കള്‍ക്ക്‌ സ്വീകരണം നല്‍കി

ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യഅക്കാദമി പുരസ്‌കാരം നേടിയ ഡോ.കെ.ശ്രീകുമാര്‍ , കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ സുഭാഷ്‌ ച്ര്രന്ദന്‍ ,യു.കെ.കുമാരന്‍ എന്നിവര്‍ക്ക്‌ ദേശപോഷിണി പബ്ലിക്‌ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം   നല്‍കി. ജില്ലാകലക്ടര്‍ കെ.വി.മോഹന്‍ കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.എസ്‌ വെങ്കിടാചലം, പി.ബി. മുരളിദാസ്‌, പി.കെ.പ്രകാശന്‍, പി.ബാലകൃഷ്‌ണന്‍ , വി.ആര്‍  ഗോപകുമാര്‍ ,എം.ടി.സേതുമാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.

More photos on  the event

This slideshow requires JavaScript.


Leave a comment

കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കളായ എഴുത്തുകാര്‍ക്ക്‌ സ്വീകരണം.

മാന്യരേ,
ദേശപോഷിണി  പബ്ലിക്‌  ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി  ആഘോഷങ്ങളുടെ ഭാഗമായി ദേശപോഷിണി സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തില്‍  കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കളായ എഴുത്തുകാര്‍ക്ക്‌ സ്വീകരണം നല്‍കുന്നു.

ബാലസാഹിത്യത്തിനുള്ള   കേന്ദ്ര സാഹിത്യ  അക്കാദമി പുരസ്‌കാരം നേടിയ ഡോ. കെ. ശ്രീകുമാര്‍, കേരള സാഹിത്യ  അക്കാദമിയുടെ  നോവലിനുള്ള പുരസ്‌കാരം നേടിയ ശ്രീ സുഭാഷ്‌ ചന്ദ്രന്‍ , കഥക്കുള്ള  പുരസ്‌കാരം നേടിയ   യു.കെ. കുമാരന്‍  എന്നിവര്‍ക്കാണ്‌ സ്വീകരണം നല്‍കുന്നത്‌.

സ്വീകരണ  ചടങ്ങിന്‍െ്‌റ  ഉദ്‌്‌്‌ഘാടനം  ജില്ലാ കലക്ടര്‍  ശ്രീ കെ.വി. മോഹന്‍ കുമാര്‍ നിര്‍വഹിക്കുന്നതാണ്‌.2012 സെ്‌പറ്റംബര്‍  23 ന്‌  വൈകുന്നേരം 4 മണിക്കു   ദേശപോഷിണി  ലൈബ്രറി ഹാളില്‍   വെച്ച്‌  നടക്കുന്ന   ഈ  പരിപാടിയിലേക്ക്‌  ഏവരേയും  ക്ഷണിക്കുന്നു.


Leave a comment

സാഹിത്യ സമിതി പ്രതിമാസ പരിപാടി-Sept-2012

സായാഹ്ന ചർച്ച:-   “വര്‍ത്തമാന കാലഘട്ടത്തിലെ സാംസ്‌കാരിക കൂട്ടായ്‌മകള്‍

സമയം:-30/9/12     4 മണി(വൈകുന്നേരം )
വേദി:-ലൈബ്രറി ഹാൾ

മോഡറേറ്റര്‍:- പൂനൂർ കരുണാകരൻ

ഏവർക്കും സ്വാഗതം ….